ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിയടക്കം 2 പേർ മരിച്ചു

0
24

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഓരാൾ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയനാണ് (56) മരിച്ചത്.

തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ധനിഷ് മരിച്ചിരുന്നു. ഇതോടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി.

മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. പനിയെ തുടർന്ന് ഈ മാസം ചികിത്സ തേടിയവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു