ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

0
18

ലളിതമായ വരകൾ കൊണ്ട്  മലയാളികളെ വിസ്‌മയിപ്പിച്ച  ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97 )അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം, വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം.

വരയും ഛായാചിത്രവും ശില്‍പകലയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. സവിശേഷമായ ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകള്‍ ശ്രദ്ധേയമായിരുന്നു.തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി.