കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

കുടുംബവഴക്കിനെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്.ഇന്നലെ രാത്രിയിൽ നെല്ലിമൂട്ടിലെ ബന്ധുവീട്ടിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അക്രമത്തിൽ കലാശിക്കുകയായിരുന്നു. വെട്ടേറ്റ സാംമിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്‍റുകൂടിയാണ് സാം ജെ വൽസലാം.