കിടങ്ങൂരിൽ യുഡിഎഫ്-ബിജെപി സഖ്യം; ഇടതുമുന്നണിക്കു ഭരണം നഷ്ടമായി

0
23

കിടങ്ങൂർ പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സഖ്യം. ഇരുമുന്നണികളും കൈകോർത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗമുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു.

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ ബോബി മാത്യു രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞടുപ്പ് നടത്തിയത്