കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം, ബഫർ സോണിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി

കൊവിഡ് വർധിക്കുന്ന സാഹചര്യമാണ് ലോകത്ത് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറവാണ്. കൊവിഡ് ബാധിക്കാതിരിക്കാൻ ഏവരും സ്വയം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മാനദണ്ഡങ്ങൾ കൃത്യമായിപാലിക്കണമെന്നും, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം യോഗം ചേരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ബഫർ സോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.  ബഫർ സോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം ജനങ്ങളുടെ ജീവനോപാദിയെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പ് നൽകി. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത് ആകും അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകൂ. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.