സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുമോ? ; ഉന്നതതലയോഗം ഇന്ന്

0
21

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ, വൈദ്യൂതി പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതിൽ ഇന്ന് തീരുമാനമാകും. വൈകിട്ട് നാലു മണിക്കാണ് യോഗം.

ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും മഴ പെയ്തില്ലെങ്കിൽവൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്. എത്ര രൂപ‍യ്ക്ക് വൈദ്യൂതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിരക്ക് വർധന. പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിന് അനുസൃതമായി സർചാർജ് ഏർപ്പെടുത്താനാണ് നീക്കം.

അതേസമയം വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹർജിയിൽ നിരക്ക് വർധനയ്ക്ക് ഹൈക്കോടതി താത്കാലിക സ്റ്റേക്ക് ഉത്തരവിട്ടുരുന്നു. ആ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാൽ വൈദ്യുതി നിരക്ക് ഉയർത്തി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചേക്കും.