വാഹന ഇൻഷുറൻസില്‍ നോണ്‍ വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
റോഡപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായതായാണ് കരുതുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടാനാണ് നിലവിലെ തീരുമാനം.