സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

0
18

ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു . അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. നിലവിൽ അദ്ദേഹത്തിന് എതിരായ കേസിൽ കോടതി  ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിൽ തിരിച്ചെത്താൻ വഴി തെളിഞ്ഞത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.  പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുകയെന്നുമാണ് വിവരം.