പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രദേശവാസിയായ പ്രഭാകരന്‍ നായരെ ഭാര്യ ശാന്തകുമാരിയാണ് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടിനുള്ളിൽ പ്രഭാകരൻ നായരെ മരിച്ച നിലയിൽ കാണുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണത്തില്‍ അസ്വഭാവിക തോന്നിയതോടെ ഭാര്യ ശാന്തകുമാരിയെ പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നാലെ ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കടമ്പഴിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത ശാന്തകുമാരിയെ വിശദമായി ചോദ്യം ചെയ്യും.