പുതുപ്പള്ളിയിൽ ‘ചാണ്ടി ‘ തരംഗം 40000 കടന്നു

0
29

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ്റെ ലീഡ് 40,000 കടന്നു. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്. ജെയ്ക്കിന്റെ നാടായ മണർക്കാട് പ‍ഞ്ചായത്തിൽ എല്ലാ ബൂത്തിലും ചാണ്ടി ഉമ്മൻ ലീഡ് ചെയ്തു. എല്ലാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് ലീഡ് കിട്ടുന്ന 79ാം ബൂത്തിൽ 30 വോട്ടിന് ജെയ്ക്ക് പിന്നിലായി. കോൺഗ്രസ് പ്രവർത്തകർ അതി രാവിലെ തന്നെ ആഘോഷം തുടങ്ങിയിരുന്നു. വോട്ടിങ് കേന്ദ്രത്തിന് മുമ്പിൽ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകളുയർ‌ത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷം നടത്തിയത്.ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ.