കോഴിക്കോട് 2 പനി മരണം; നിപയെന്ന് സംശയം; ജില്ലയിൽ ജാഗ്രതാ നിർദേശം

0
11

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പുരുഷന്മാർ മരിച്ചു. നിപ ബാധ ലക്ഷണങ്ങൾ സംശയിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിൾ പൂനെയിലെ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല.മരിച്ച ഒരാളുടെ ബന്ധുവായ കുട്ടിയും  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. പരിശോധന ഫല ങ്ങൾ വന്ന ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. മരിച്ച വ്യക്തികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.