കോഴിക്കോട് പനി ബാധിച്ച് മരിച്ച 2 പേർക്കും നിപയെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.