ശക്തികൂടിയ ന്യൂനമർദം മൂലം സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.എന്നാൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാല സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്