പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി പരിശോധന; കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം

0
32

വിദേശ ഇടപാടുകളിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടർന്ന് സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡിയുടെ പരിശോധന.ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ ഉൾപ്പടെ 12 ഇടത്താണ് പരിശോധന. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് .

ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ ഇന്ന് രാവിലെ മുതൽ ഇ.ഡി പരിശോധന ആരംഭിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.