കേരളത്തിൽ ഇന്നുകൂടി മഴ തുടരും;5 ജില്ലകളിൽ‌ യെലോ അലർട്ട്

0
30

കേരളത്തിൽ ഇന്നു കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മഴയുടെ ശക്തി കുറഞ്ഞാലും ഒക്‌ടോബർ ആറുവരെ മഴ തുടരും.ഇത്തവണത്തെ തുലാവർഷം കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്ക് യെലോ അലർട്ടാണ്. കാലവർഷത്തിൽ അധികം മഴ ലഭിക്കാത്ത സാഹചര്യത്തിൽ തുലാവർഷത്തിലൂടെ അത് നികത്താനാകുമെന്നാണ് വിലയിരുത്തൽ. ഏതൊരു വർ‌ഷത്തെക്കാളും ഏറ്റവും കുറവ് മഴ ലഭിച്ച വർഷമാണ് 2023. 2018.6 മി.മീ മഴ ലഭിക്കേണ്ടിടത്ത് 1326.1 മി.മീ മഴ മാത്രമാണ് ലഭിച്ചതെന്നാണ് കണക്കുകൾ