വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയെ 2021 മുതൽ 2023 മാർച്ച് വരെ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.11 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തുവെന്നും മർദിച്ചുവെന്നും പരാതിയിലുണ്ട്