ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ ഓഫിസിനെതിരായ നിയമനത്തട്ടിപ്പു പരാതിയിൽ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്‍റെ പേര് എഴുതിച്ചേർത്തത് താനാണെന്ന് സമ്മതിച്ച് കെ.പി. ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനിൽ നിന്നും പണം തട്ടിയെടുക്കയാണ് ലക്ഷ്യമെന്നും ബാസിത് മൊഴി നൽകി. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
ആരോഗ്യ മന്ത്രിക്കു നൽകിയ പരാതി തയാറാക്കിയത് തട്ടിപ്പു സംഘമാണെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു. അഖില്‍ മാത്യുവിന്‍റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്‍റെ ഗൂഢാലോചനയാണ്, തന്നെ പരാതി കാണിക്കാതെയാണ് ഒപ്പ് ഇടീപ്പിച്ചത്, എന്തിനു അഖില്‍ മാത്യുവിന്‍റെ പേര് എഴുതി എന്ന് ചോദിച്ചപ്പോൾ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസന്‍ പറയുന്നു. മുഖ്യ സൂത്രധാരന്‍ ബാസിത്തെന്നും ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബാസിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്