വിലക്ക് അവസാനിച്ചു; പരിവർത്തൻ യാത്രയുമായി കെ.സുരേന്ദ്രൻ ഇന്ന് പത്തനംതിട്ടയിൽ

0
22

പത്തനംതിട്ട : ഹെെക്കോടതി ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ പത്തനംതിട്ടയിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ.ബിജെപി നടത്തുന്ന പരിവർത്തന യാത്രയുടെ ഭാഗമായി ആകും പത്തനംതിട്ടയിൽ എന്ന് കെ.സുരേന്ദ്രൻ
ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ
പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സുരേന്ദ്രൻ പത്തനംതിട്ടയിലെത്തുന്നത്.
ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഹെെക്കോടതി ഏർപ്പെടുത്തിയിരുന്നത്.