പ്രവാസി അധ്യാപകരുടെ പകരക്കാരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം സസൂക്ഷ്മം പരിശോധിച്ചു

0
60

കുവൈറ്റ് സിറ്റി: പ്രവാസി അധ്യാപകരുടെ പകരക്കാരുടെ പട്ടിക പുനഃപരിശോധിക്കാനുള്ള ചുമതല വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ അധ്യയന വർഷത്തേക്കുള്ള ഭരണപരമായ നടപടികൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഇത് പ്രകാരം, നിയമമാറ്റം വരുന്ന  അധ്യാപകരുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ്  മന്ത്രാലയം ഉടൻ തന്നെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് നൽകും .  ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രവാസി അധ്യാപകരുടെ സ്പെഷ്യലൈസേഷനിൽ ഉള്ള നിരവധി പേർ സ്കൂളിൽ ഉള്ള സാഹചര്യത്തിലാണ് ഇത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.