കുവൈറ്റ് സിറ്റി: പ്രമുഖ ഹെൽത്ത് കെയർ പ്രൊവൈഡറായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിൻ്റെ രണ്ടാമത്തെ ശാഖ അബു ഹലീഫ മെഡ്‌ക്‌സ് സെയ്ൻ മെഡിക്കൽ കെയറിൽ പ്രവർത്തനം ആരംഭിച്ചു.ശൈഖ് ഇൻതിസാർ അൽ മുഹമ്മദ് അൽ സബാ ബിസിനസ് മാനേജർ സുഹൈല ഗുലൂം ഹുസൈൻ അൽ ഖത്താൻ ഉദ്ഘാടനം ചെയ്തു. മെഡക്‌സ് ഗ്രൂപ്പ് പ്രസിഡൻറും സി.ഇ.ഒയുമായ വി.പി.മുഹമ്മദ് അലി, പാട്‌ണർ ജാസിം മുഹമ്മദ് അൽ അസ്‌മി, കുവൈത്തിലെ ഇന്ത്യൻ എംബസി കൗൺസിലർ സഞ്ജയ് കെ മുലുക എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടർമാരും ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അതി വിപുലമായ സൗകര്യങ്ങൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ഭാഗമായി ഈ മാസം 29വരെ ഡോകടറുടെ പരിശോധന സൗജന്യമാണ്. ജനറൽ ഡിസിൻ,ഗൈനക്കോളജി, പീഡിയാട്രിക്‌സ്,ഡെർമ്മ തുടങ്ങിയ പ്രത്യേക ഡിപ്പാർട്ട്മെൻ്റുകൾ പുതിയ ബ്രാഞ്ചിന്റെ പ്രത്യേകതയാണ്. ഉദ്ഘാടന ഭാഗമായി പ്രത്യേക പാക്കേജുകളും സൗജന്യ സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.