പുസ്തക ചർച്ചയും, അനുമോദനവും സംഘടിപ്പിക്കുന്നു

0
64

ഒളവറ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശൻ്റെ വീണപൂവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിക്കുന്നു.

ജനുവരി 28ന് ഞായറാഴ്ച ഒളവറഗ്രന്ഥാലയം ഹാളിൽ വെച്ച് നടക്കുന്ന പരിപാടി സൗത്ത് തൃക്കരിപ്പൂർ നേതൃസമിതി കൺവീനർ വി കെ രതീശൻ ഉത്ഘാടനം ചെയ്യും. വി വി രവീന്ദ്രൻ മാസ്റ്റർ പുസ്തകം അവതരിപ്പിക്കും.

തൃക്കരിപ്പൂർ പഞ്ചായത്ത്തല സർഗ്ഗോത്സവ് 2023 ൽ കവിതാരചനയിൽ ഒന്നാം സ്ഥാനവും ഉപന്യാസരചനയിൽ രണ്ടാം സ്ഥാനവും നേടിയ ഗ്രന്ഥാലയത്തിലെ കുമാരി എം ദർശനയെ ചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്.