റമദാനില്‍ ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവില്‍ പ്രാർത്ഥനാ മുഖരിതമായി കുവൈത്തിലെ ഏറ്റവും വലിയ മസ്ജിദായ ഗ്രാന്‍റ് മോസ്ക് മസ്ജിദുല്‍ കബീർ. റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാത്രിയായാണ് ഇരുപത്തിയേഴാം രാവിനെ കണക്കാക്കുന്നത്.അനവധി വിശ്വാസികളാണ് രാത്രി നമസ്കാരത്തിനായി പള്ളിയിലേക്കെത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച് ഒന്നര മണിക്കാണ് നമസ്കാരം അവസാനിച്ചത്. പ്രശസ്ത പണ്ഡിതന്‍ മിശാരി അഫാസിയാണ് നമസ്ക്കാരത്തിന് നേതൃത്വം നല്‍കിയത്.
ഏറ്റവും പുണ്യമേറിയ ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം തേടി
വ്രത വിശുദ്ധിയുടെ മനസും ശരീരവുമായി നിരവധി വിശ്വാസികളാണ് പള്ളക്കകത്തും പുറത്തുമായി പ്രാർത്ഥനയില്‍ മുഴുകിയത്.