ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ പലരും ഫലം സംബന്ധിച്ച് ഭരണഘടനാ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

0
50

കുവൈറ്റ് സിറ്റി: കഴിഞ്ഞദിവസം നടന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നിരവധി സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു  ഭരണഘടനാ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിവിധ മണ്ഡലങ്ങളിൽ പതിനൊന്നാം സ്ഥാനത്തെത്തിയ ഈ സ്ഥാനാർത്ഥികൾ തങ്ങളുടെ തോൽവിക്ക് കാരണമായത് വോട്ടെണ്ണലിലെ അപാകതകൾ ആണെന്ന് ചൂണ്ടിക്കാട്ടിയാണിത് . എംപി അഹ്മദ് അൽ-ഫാദിലിനെത്തിരെ നേരത്തെ ക്രിമിനൽ കുറ്റം ചുമത്തിയതിനാൽ അദ്ദേഹത്തിൻ്റെ അംഗത്വത്തിൻ്റെ നിയമസാധുതയ്‌ക്കെതിരെ താൻ അപ്പീൽ ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നതായി അഭിഭാഷകൻ ഹാനി ഹുസൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “എക്സ്” ഇല് പോസ്റ്റ് ചെയ്തിരുന്നു.