ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും

0
29

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരായ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. അടിയന്തിര പ്രാധാന്യത്തോടെ ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് ഹരജിഎത്തിക്കാനാണ് ശ്രമം. സംഭവത്തിൽ ജലീലിന് പൂർണ പിന്തുണയാണ് സർക്കാറും എൽഡിഎഫും നൽകുന്നത്.  അതേസമയം ജലീലിനെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ജലീലിനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി ബന്ധുനിയമനം നടത്തി എന്ന ജലീലിനെതിരായ ആരോപണം പൂര്‍ണമായും സത്യമാണെന്നും ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും തുടർനടപടി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.