കുട (KUDA )സഗീർ തൃക്കരിപ്പൂർ അനുശോചനം

0
10

 

ഒരുപാട് നന്മകൾ പ്രദാനം ചെയ്ത കുവൈറ്റിലെ  ഉത്തമ  സാമൂഹിക പ്രവർത്തകനും കാരുണ്യവാനും അതിലുപരി തികഞ്ഞ ഒരു മനുഷ്യ സ്നേഹിയുമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ, സൂം വഴി ഒത്തുചേർന്നു കുട അനുശോചനം രേഖപ്പെടുത്തി.  കുവൈറ്റിലെ എല്ലാ കേരളാ ജില്ലാ അസോസിയേഷനുകളുടെയും ബഹുമാനപ്പെട്ട പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും  മറ്റു വിശിഷ്ടാഥിതികളും പങ്കെടുത്ത ചടങ്ങിന് കുടയുടെ ജന.കൺവീനർ പ്രേംരാജ് അധ്യക്ഷത വഹിച്ചു. കൺവീനർ മാർട്ടിൻ മാത്യു സ്വാഗതവും എം. എ. നിസാം നന്ദിയും രേഖപ്പെടുത്തി.  കുടയുടെ മറ്റു കൺവീനർമാരായ ഇല്യാസ് തോട്ടത്തിൽ യോഗത്തിനു വേണ്ട സാങ്കേതിക സഹായം നൽകി യോഗം  നിയന്ത്രിക്കുകയും, ജിനോ എം.കെ., മുബാറക് കാംമ്പ്രത് എന്നിവർ ഭംഗിയായി യോഗത്തിൻറെ ഏകോപനവും നിർവ്വഹിച്ചു.
പുഞ്ചിരി മായാത്ത മുഖവുമായി കുവൈറ്റിലെ  ഇന്ത്യൻ പ്രവാസികൾക്കിടയിൽ ജാതിമത ഭേദമില്ലാതെ അവരുടെ ഏതൊരു വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ, സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം തേടുന്നതിന് മൂന്നു പതിറ്റാണ്ടിലേറെ കാലം മുൻപന്തിയിൽ നിന്ന് സാരഥ്യം വഹിച്ച ഒരു മഹദ് വ്യക്തിത്വമായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് അനുശോചനം രേഖപ്പെടുത്തിയ ഏവരും നന്ദി പൂർവ്വം സ്മരിക്കുകയും അദ്ദേഹത്തിന്റെയും പത്നിയുടെയും ഒരുമിച്ചുള്ള വിയോഗത്തിൽ ആ കുടുംബത്തിനും കുവൈറ്റിലെ  ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഉണ്ടായ തീരാ നഷ്ടത്തിൽ ദുഃഖം അറിയിക്കുകയുമുണ്ടായി.