കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിക്ക് പുറമെ കേരള നടനത്തിലും മറ്റു ശാസ്ത്രീയ മൃഗങ്ങളിലും പ്രതിഭ തെളിയിച്ചു. 1931 മുതൽ നൃത്ത അധ്യാപനം ആരംഭിച്ച അദ്ദേഹം1944ൽ കണ്ണൂരിൽ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു. ഉത്തര മലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. കലാരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2017ല്‍ പദ്മശ്രീ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.