അൽ-അർദിയയിൽ ട്രാഫിക് പരിശോധന; മൂന്നു മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ കണ്ടെത്തി

0
26

കുവൈത്ത് സിറ്റി: ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അൽ-അർദിയ പ്രദേശത്ത് നടത്തിയ ട്രാഫിക് പരിശോധനയിൽ 3 മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. അശ്രദ്ധ, ഇൻഷുറൻസ് കാലഹരണപ്പെടൽ, കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് എന്നീ നിയമലംഘനങ്ങളാണ് ഭൂരിഭാഗവും.വരും ദിവസങ്ങളിലും എല്ലാ മേഖലകളിലും പരിശോധന തുടരുമെന്നതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ഇൻഷുറൻസിന്റെയും സാധുത ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ എല്ലാവരോടും ആവശ്യപ്പെട്ടു.