ഓൺലൈൻ പരസ്യങ്ങളിൽ നിയന്ത്രണം വരുന്നു

0
38

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റി ഇലക്ട്രോണിക് പരസ്യങ്ങൾക്കുള്ള  നിയന്ത്രണങ്ങളും പദാവലികളും ഏർപ്പെടുത്തുന്നതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ആക്ടിംഗ് ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ കമ്മിറ്റി ആദ്യ യോഗം ചേർന്നു. ഇലക്‌ട്രോണിക് പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന് കമ്മിറ്റി എക്‌സിക്യൂട്ടീവ് നിയമങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് കുനയോട് പറഞ്ഞു.  പരസ്യദാതാക്കൾ പരസ്യ സാമഗ്രികൾ കമ്മറ്റിക്ക് മുൻപാകെ സമർപ്പിക്കാൻ ആവശ്യപ്പെടും. പരസ്യം ചെയ്യുന്ന ഉൽപ്പന്നവും ഇതിൻ്റെ സേവനവും  സേവന ദാതാവിന്റെ പേരും ഉൾപ്പെടുന്ന വിവരങ്ങളാണ് കൈമാറേണ്ടത്.

പ്രസ്, പ്രസിദ്ധീകരണ പ്രതിനിധികൾ, വാണിജ്യ വ്യവസായ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പബ്ലിക് അതോറിറ്റി, ഫത്വ ആൻഡ് ലെജിസ്‌ലേഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക് ക്രൈംസ് ആൻഡ് ഇലക്‌ട്രോണിക് പബ്ലിഷിംഗ് എന്നിവയിൽ നിന്നെല്ലാം ഉള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ്  കമ്മിറ്റി.