കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ മേഖലകളിൽ കരാർ ജോലികളുടെ സമയം നിയന്ത്രിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹമ്മദ് അൽ മൻഫൂഹി ഇത് സംബന്ധിച്ച് ഉത്തരവിറക്കും എന്ന് അൽറായി പത്രം റിപ്പോർട്ട് ചെയ്തു. ചില കരാറുകാരും സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നവരും രാത്രി മുഴുവൻ പ്രവർത്തിക്കുന്നതായും; അതുവഴി താമസക്കാരെ ശല്യപ്പെടുത്തുകയും ഈ പ്രദേശങ്ങളുടെ പൊതുവായ രൂപം വികലമാക്കുകയും ചെയ്യുന്നതായി അൽ മൻഫൂഹി പറഞ്ഞു.
പുതിയ നിർമാണ മേഖലകളിലൊഴികെയാണ് തീരുമാനം ബാധകമാകുക. അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നോട് അഹമ്മദ് അൽ മൻഫൂഹി ആവശ്യപ്പെട്ടിട്ടുണ്ട്