കുവൈത്ത് സിറ്റി : ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റും , ക്രെഡിറ്റ് സെക്ടർ കമ്പനികളും സാമ്പത്തിക തകർച്ച നേരിടുന്ന നാല് ഇൻഷുറൻസ് കമ്പനികൾക്കെതിരെ നടപടികൾ ആരംഭിക്കാൻ പോകുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.പോളിസി ഉടമകൾ, ഓഹരി ഉടമകൾ എന്നിവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായാണിത്. ഇത്തരത്തിൽ നടപടി നേരിട്ടേക്കാവുന്ന ഇൻഷുറൻസ് കമ്പനികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത എന്നും റിപ്പോർട്ടിലുണ്ട്.