ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ ഇന്ന് അടയ്ക്കും

0
23

കുവൈത്ത് സിറ്റി: നിരവധി പേർക്ക് വാക്സിനേഷൻ വിജയകരമായി നടത്തിയ ശേഷം, ഷെയ്ഖ് ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ ഇന്ന് ഓഗസ്റ്റ് 18ന് അടയ്ക്കും.രാജ്യത്ത് കൊവിഡ്-19 സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ വെളിച്ചത്തിലാണ് ജാബർ ബ്രിഡ്ജ് സെന്റർ അടച്ചുപൂട്ടുന്നത്. നേരത്തെ ആരോഗ്യ മന്ത്രാലയം മിഷ്‌റഫ് വാക്‌സിനേഷൻ കേന്ദ്രം അടച്ചുപൂട്ടിയിരുന്നു.രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 16 ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിനേഷൻ സേവനം നൽകുന്നത് മന്ത്രാലയം തുടരും.