കുവൈത്തിന്  മിസൈൽ പ്രതിരോധ സംവിധാനം (NASAMS) നൽകാൻ US സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി

0
29

കുവൈത്ത് സിറ്റി: കുവൈത്തിന്  3 ബില്യൺ ഡോളറിന്റെ  മിസൈൽ പ്രതിരോധ സംവിധാന നൽകാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ , കുവൈത്തിന് നാഷണൽ അഡ്വാൻസ്ഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റം അഥവാ നാസാംസ് (NASAMS) ലഭിക്കും. യുഎസ് ആസ്ഥാനമായുള്ള റേതിയോൺ ടെക്നോളജീസും നോർവേയിലെ കോങ്‌സ്‌ബെർഗ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസും ചേർന്ന് നിർമ്മിച്ച് ആയുധമാണിത് . കുവൈത്തിന് ഇത് വിൽപ്പന നടത്തുന്നതിനുള്ള  പ്രധാന കരാറുകാരൻ റെയ്തിയോൺ ആണ്. അമേരിക്കൻ പ്രസിഡണ്ടിൻ്റെ വസതിയായ വൈറ്റ് ഹൗസിനും പെന്റഗണിനും മുകളിലൂടെയുള്ള വ്യോമാതിർത്തി സംരക്ഷിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് നാസാംസ് ആണ്.