കുവൈത്ത് സിറ്റി : ഒക്ടോബർ 25ന് കുവൈത്തിൽ ഭാഗികമായ സൂര്യ ഗ്രഹണം അനുഭവപ്പെടുമെന്ന് പ്രമുഖ ജ്യോതിശാത്രജ്ഞരായ ഈസ അൽ റമദാനും ആദിൽ സ’ അദൂനും അറിയിച്ചു.
സൂര്യ വലയം 43 ശതമാനത്തോളം അപ്രത്യക്ഷമാകുന്ന തരത്തിലായിരിക്കും ഗ്രഹണം കുവൈത്തിൽ ദൃശ്യമാകുക. ഉച്ചയ്ക്ക് 1.20 ന് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണു ഗ്രഹണം ഉച്ചസ്ഥായിയിലെത്തും .ഈ സമയങ്ങളിൽ സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കണ്ണിന്റെ റെറ്റിനക്ക് നാശം സംഭവിക്കുവാനും അൾട്രാവയലറ്റ് രശ്മികൾ മൂലം പൂർണ്ണമായോ ഭാഗികമായോ അന്ധതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. 3:44 ഓടു കൂടിയായിരിക്കും ഗ്രഹണം അവസാനിക്കുക..