2022 മൂന്നാം പാദത്തിൽ കുവൈറ്റിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ 25% കുറവ് രേഖപ്പെടുത്തി

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച്  മൂന്നാം പാദത്തിൽ  ഗുരുതരമായ കുറ്റകൃത്യങ്ങൾ 25 ശതമാനം കുറഞ്ഞതായി  സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ആസൂത്രിത കൊലപാതകങ്ങൾ, ആയുധങ്ങളുമായുള്ള കവർച്ച, വീട് കുത്തി തുറന്ന് മോഷണം,   സുരക്ഷാ ഉദ്യോഗസ്ഥരായ ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പ് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. രാജ്യത്തെ സുസ്ഥിര സുരക്ഷാ സംവിധാനത്തെ ചൂണ്ടി കാണിക്കുന്നതാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉണ്ടായ ഈ കുറവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആകാശപ്പെട്ടു.

വലിയ തോതിലുള്ള സുരക്ഷാ സേനാ വിന്യാസം, നിരന്തരമായ സുരക്ഷാ കാമ്പെയ്‌നുകൾ, മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരായ ശക്തമായ നടപടി , വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിച്ചതും തുടങ്ങി നിരവധി ഘടകങ്ങൾ കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായതായും ഉദ്യോഗസ്ഥർ പറഞ്ഞു.