മുലായം സിംഗ്; വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിയ നേതാവ് – പിസിഎഫ് കുവൈറ്റ്

0
30

കുവൈത്ത് സിറ്റി  : മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് പാർട്ടി നേതാവുമായിരുന്ന മുലായം സിംഗിന്റെ നിര്യാണത്തിൽ പിസിഎഫ് കുവൈറ്റ് അനുശോചനം രേഖ പ്പെടുത്തി.

വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിയ നേതാവാണ് ശ്രീ മുലായം സിംഗ് യാദവ്, വിശാല മതനിരപേക്ഷ പ്രസ്ഥാനങ്ങളോട് ഊഷ്മളമായ ബന്ധം എന്നും കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. അബ്ദുൽ നാസർ മഅദനിയുടെ നേതൃത്വത്തിൽ പിഡിപി രൂപീകരിച്ചത് മുതൽ തന്നെ അദ്ദേഹത്തോടും പാർട്ടിയോടും എന്നും ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു , യുപിയിലും കേരളത്തിലും നടന്ന പല മനുഷ്യാവകാശ സമ്മേളനങ്ങളിലും രണ്ടുപേരും ഒരുമിച്ചു പങ്കെടുത്തിരുന്നു, ദേശീയ തലത്തിൽ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്നും പിസിഎഫ് കുവൈറ്റ് വ്യക്തമാക്കി.