കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൻ്റെ മുപ്പതാമത് ശാഖ കുവൈത്തിൽ തുറന്നു. ഫർവാനിയ ബ്ലോക്ക് ആറിൽ സ്ട്രീറ്റ് പതിമൂന്നിലാണ് പുതിയ ശാഖ ആരംഭിച്ചത്. സാദ് ഹംദാദ്, സലീം ഹമദ, അമാനുല്ല, അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർ- ഗ്രാൻഡ് ഹൈപ്പർ കുവൈത്ത്), മുഹമ്മദ് സുനീർ (സി.ഇ.ഒ), തഹ്‌സീർ അലി (ഡി.ആർ.ഒ), റാഹിൽ ബാസിം(സി.ഒ.ഒ) എന്നിവരും മറ്റ് മാനേജ്‌മെന്റ് അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ വൻ വിലക്കുറവിൽ ലഭ്യമാണെന്നു മാനേജ്‌മെന്റ് അറിയിച്ചു.
Home Middle East Kuwait ഗ്രാൻഡ് ഹൈപ്പറിന്റെ 30ാം ശാഖ ഫർവാനിയ ബ്ലോക്ക് ആറിൽ പ്രവർത്തനം ആരംഭിച്ചു