കുവൈത്ത് സിറ്റി: ഔദ്യോഗിക ജോലിസമയത്ത് ഉചിതമായ വസ്ത്രം ധരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി . അൽ-ഖബാസ് ദിനപത്രം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ പുരുഷന്മാരും സ്ത്രീകളും അനുചിതമായ വസ്ത്രം ധരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം ഒരു സർക്കുലറിൽ വ്യക്തമാക്കി, ഇത് ഓഫീസിനോടുള്ള ബഹുമാനത്തിന് അനുസൃതവുമല്ല എന്നാണ് വിശദീകരണം.