താമസ നിയമലംഘകർക്കും ഒളിച്ചോടിയവർക്കുമായി ഖൈത്താനിൽ പരിശോധന

0
24

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം മഹ്ബൂല, ജലീബ് പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന തുടരുകയും താമസ നിയമലംഘകരെയും ഒളിച്ചോടിയവരെയും പിടികൂടുന്നതിനായി ഖൈത്താൻ പ്രദേശത്ത് അപ്രതീക്ഷിത റെയ്ഡ് നടത്തുകയും ചെയ്തു.ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ട്രാഫിക് സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, പബ്ലിക് സെക്യൂരിറ്റി അണ്ടർസെക്രട്ടറി അബ്ദുല്ല അൽ റജീബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.