കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മന്ത്രാലയം പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് നിർമാണത്തൊഴിലാളികളുടെ വേതന വർദ്ധനവ് പരിമിതപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിപണിയിലെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതുവഴി വേതന വർദ്ധനവ് പരിമിതപ്പെടുത്താമെന്നും. ഇത്തരത്തിൽ കൂടുതൽ നിർമ്മാണ കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുക , ഒപ്പം ആവശ്യമായ നിർമ്മാണ സാമഗ്രികളും അനുബന്ധ സേവനങ്ങളും ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം .
നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതന വർദ്ധനവ് നിയന്ത്രിക്കാൻ മാനവശേഷി വകുപ്പുമായി ഏകോപിപ്പിച്ച് മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-എനിസി കുനയോട് പറഞ്ഞു.