കോഴിമുട്ട വിലയിൽ 25% വർധന, കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വില നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നു

0
22

കുവൈത്ത് സിറ്റി: കുവൈത്തിൽ കോഴി മുട്ടവിലയിൽ  25% വർധന. വില വർധനയുടെ കാരണങ്ങൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധിക്കുന്നു. അതോടൊപ്പം  സപ്ലൈ, കൺട്രോൾ, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സഹകരണ  സംഘങ്ങളിലെ ഈന്തപ്പന, ബജില ഉൽപന്നങ്ങളുടെയും പച്ചക്കറികളുടെയും  വില വർധനയും മന്ത്രാലയം പരിശോധിക്കും.