സ്റ്റാഫംഗങ്ങളെ ആദരിച്ച് ഫ്രണ്ട്ലൈൻ വൈബ്സ് 2022

0
19

കുവൈത്ത് സിറ്റി : ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് കമ്പനിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നാം തീയ്യതി, കബദ് ഫ്രണ്ട്ലൈൻ ആഡിറ്റോറിയത്തിൽ വച്ച് ഫ്രണ്ട്‌ലൈൻ വൈബ്സ് 2022 എന്ന പേരിൽ കോർപറേറ്റ് ഈവന്റ് സംഘടിപ്പിച്ചു. കമ്പനയിൽ 10 വർഷം പൂർത്തികരിച്ചവരും 5 വർഷം പൂർത്തികരിച്ചവരുമായ് നാൽപതോളം പേരെ ഫലകവും സുവർണ്ണ പതക്കവും നൽകി ആദരിച്ചു.

കുവൈത്ത് കൺട്രി ഹെഡ്ഡും കമ്പനി ഡയരക്ടറുമായ മുസ്തഫ കാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രന്റ് ലൈൻ കുവൈത്ത് ജനറൽ മാനേജർ ചന്ദ്രമൗലി സ്വാഗതം പറഞ്ഞു തുടർന്ന്
ഉദ്ഘാടന കർമ്മം മാനേജിംഗ് ഡയറക്ടർ ശ്രീ.ബി.പി. നാസ്സർ നിർവ്വഹിച്ചു. ഡയറക്ടർമാരായ ശ്രീ അഫ്സൽ അലി, ശ്രീമതി ഫെബിനാ നാസ്സർ, റീജിയണൽ ഡയറക്ടർ ശ്രീ വിവിയൻ കാസിലിൻ, ഗ്രൂപ്പ് ഫിനാൻസ് മാനേജർ ശ്രീ ഗുരു മൂർത്തി എന്നിവർ ആശംസകൾ അർപ്പിച്ചു.

കമ്പനിയുടെ ഉദ്യോഗാർത്ഥികളുടെ ഉല്ലാസത്തിനായ് ഓണാഘോഷം വിപുലമായി ആചരിച്ചു

ജനറൽ കൺവീനർ ശ്രീ ബാബുജി ബത്തേരി ആമുഖ പ്രസംഗം നടത്തി,

ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സീനിയർ സ്റ്റാഫംഗങ്ങളായ സാവിയോ ജോബ് , സലിത്ത് ശശിധരൻ, റെജി ജഗന്നാഥൻ , ചന്ദ്രമൗലി, രാജേഷ് , ഗുരുമൂർത്തി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു

പ്രോഗ്രാം കൺവീനർ ശ്രീ മുനവിർ വലിയ വളപ്പിൽ നന്ദി രേഖപ്പെടുത്തിയ’ പ്രോഗ്രാമിന്, അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ വിവിധ കലാപരിപാടികൾ കൂടുതൽ മിഴിവേകി.

9 മണി മുതൽ വൈകിട്ട് 5 മണി വരെ നീണ്ട ഫ്രണ്ട് ലൈൻ വൈബ്സ് 2022 എന്ന ചടുലതയാർന്ന പ്രോഗ്രാം ശ്രീ രാജേഷ് നായരും ശ്രീ ബിബിൻ തോമസ്സും ചേർന്ന് ഏകോപിപ്പിച്ചു. ശ്രീ ഷബിൽ അമ്പാടി , റജി ജഗനാഥൻ, സിബിലി, ഉസ്മാൻ, ഷൈജൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.