ശമ്പളമില്ല, കെട്ടിടത്തിനു മുകളില്‍ നിന്ന് ആത്മഹത്യാ ഭീഷണി; 13 തൊഴിലാളികളെ നാടുകടത്തും

0
30

കുവൈത്ത് സിറ്റി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ 13 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ തീരുമാനം. കൃത്യമായി ശമ്പളം നല്‍കുന്നില്ലെന്നും ശമ്പള കുടിശ്ശിക നല്‍കാത്ത പക്ഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാണ് 13 തൊഴിലാളികള്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. സല്‍മാനിയ്യ പ്രദേശത്തായിരുന്നു സംഭവം.

സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇവര്‍ വ്യത്യസ്ത രാജ്യക്കാരാണെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നു മാത്രമല്ല, വിസിറ്റ് വിസ കാലാവധി കഴിയുന്ന മുറയ്ക്ക് രാജ്യം വിടണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് പ്രവാസി ജീവനക്കാര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തത്.