കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി മുതിർന്ന നയതന്ത്രജ്ഞൻ ആദർശ് സ്വൈകയെ നിയമിച്ചു. അദ്ദേഹം വൈകാതെ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം പത്ര കുറിപ്പിൽ അറിയിച്ചു
2002 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ സ്വൈക ഇപ്പോൾ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.