കെ.കെ.എം.എ ‘മുഹബ്ബത്തെ തിരങ്ക’ ഇന്ത്യൻ സ്വാതന്ത്യദിനാഘോഷം

0
32

ഇന്ത്യയുടെ 76 -ാമത്  സ്വാതന്ത്യദിനാചരണത്തോടുള്ള ആസാദി കാ അമൃത് മഹോൽസവ് കെ.കെ.എം.എ ‘മുഹബ്ബത്തെ തിരങ്ക’ എന്ന പേരിൽ ആഗസ്ത് 15 മുതൽ 19 വരെയുള്ള 4 ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ് പതിനഞ്ചിന് കാലത്ത് ഓൺലൈൻ ക്വിസ് മത്സരവും, 15 മുതൽ 18 വരെ ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി പ്രൊ.കെ.പി.ജയരാജൻ,ഇ.പി.രാജഗോപാലൻ മാസ്റ്റർ, രാജീവൻ. സി.പി, ഡോ.സി.ബാലൻ എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ഓൺലൈൻ പ്രഭാഷണം നടത്തുകയും, അതിനെ അധികരിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവരിൽ നിന്നും നടത്തിയ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് ക്യാഷ് പ്രൈസുകൾ സമ്മാനമായി നൽകുകയും ചെയ്തു.

ആഗസ്റ്റ്19 ന് 17 വയസ്സിൽ താഴെയുള്ള വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി മംഗഫ് നജാത്ത് സ്കൂളിൽ വെച്ച് ചിത്ര രചന മത്സരം, പ്രായ വ്യത്യാസമില്ലാതെ ലൈവ് ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി.

വൈകുന്നേരം നടന്ന പൊതുസമ്മേളനം ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി.റഫീക്ക് സ്വാഗതം പറയുകയും ചെയർമാൻ ഹംസ പയ്യന്നൂർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബി ഇ സി കൺട്രി ഹെഡ് മാത്യു വർഗീസ് സ്വാതന്ത്യ ദിന സന്ദേശം നൽകി. കെ.സി.ഗഫൂർ, ഷംസീർ നാസർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സി.എം.അഷ്‌റഫ്,മുഹമ്മദ് അലി കടിഞ്ഞിമൂല,നിജാസ്.എം.പി,നഈം കാദിരി,മുർഷിദ്.പി.എ, ബഷീർ ഉദിനൂർ, അസ്‌ലം ഹംസ,എ.വി.മുസ്തഫ, നിയാദ്. കെ.പി, ഇസ്മാഈൽ കൂരിയാട്, റിയാസ് അഹ്മദ്.എം.സി, മുസ്തഫ.കെ.വി, നാസർ.വി.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ ഗഫൂർ വി.കെയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.