മേൽവിലാസം മാറ്റുന്നതിനുള്ള സേവനം സഹേൽ ആപ്പിൽ ആരംഭിച്ചതായി PACI

കുവൈത്ത് സിറ്റി: സഹേൽ ആപ്പ് വഴി  മേൽവിലാസം മാറ്റുന്നതിനുള്ള ഒരു പുതിയ സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. അതോറിറ്റി പുറത്തിറക്കിയ പ്രസ്താവന പ്രകാരം പൗരന്മാർക്കാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവർക്ക് സേവനം ഉപയോഗപ്പെടുത്താം. വാടകയ്ക്ക് കെട്ടിടങ്ങളിൽ താമസിക്കുന്നതിൻ്റെ വിലാസം മാറ്റുന്നതിന് വ്യക്തമായ തെളിവുകൾ നൽകണം.