ഇന്ത്യക്കാർക്ക് കുവൈത്തിൽ പത്തുവർഷം തടവ് ശിക്ഷ

0
19

കുവൈത്ത് സിറ്റി: രക്ത പരിശോധന ഫലങ്ങളിൽ കൃത്രിമം കാണിച്ചു എന്ന കുറ്റത്തിന് ഇന്ത്യക്കാരും ഈജിപ്ഷ്യൻ സ്വദേശിയും ഉൾപ്പെടെ എട്ടു പേർക്ക് കുവൈത്ത് കോടതി 10 വർഷം തടവു ശിക്ഷ വിധിച്ചു. റെസിഡൻസി രേഖകളും ആയി ബന്ധപ്പെട്ട പരിശോധനയിൽ അയോഗ്യരായ പ്രവാസികൾക്ക് കൈകൂലി വാങ്ങി  അനുകൂല പരിശോധന ഫലങ്ങൾ നൽകിയെന്നാണ് കേസ്.

വൈറൽ രോഗങ്ങളുള്ള നിരവധി താമസക്കാർക്ക് അവർ  ഫിറ്റ്നസ്സ്  സർട്ടിഫിക്കറ്റ് നൽകുകയും അവർ  ഇത് റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് സമർപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിവ്സഹിതം കണ്ടെത്തി.

ഏഷ്യൻ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിൽ, റെസിഡൻസി ലഭിക്കുന്നതിന് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പണം നൽകിയതിനെക്കുറിച്ച് ഇയാൾ തുറന്നു പറഞ്ഞു. 200 മുതൽ 350 ദിനാർ വരെ ഈടാക്കിയാണ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചത് .