കുവൈത്ത് സിറ്റി: സെപ്തംബർ 29ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 27 ഹർജികളാണ് ഭരണഘടനാ കോടതിക്ക് ലഭിച്ചത്. സ്ഥാനാർത്ഥികളും മുൻ എംപിമാരും ആണ് പരാതിക്കാർ.
പരാതി നൽകിയവർ:
ഒന്നാം മണ്ഡലം: അറ്റോർണി മുസ്തഫ ഈസ യൂസഫും മുൻ എംപി അലി അബ്ദുൽറസൂൽ അൽ ഖത്താനും. വോട്ടർ എന്ന നിലയിലാണ് യൂസഫ് ഹർജി സമർപ്പിച്ചത്
രണ്ടാം മണ്ഡലം: ഫഹദ് സയാഹ് അബു ഷെയ്ബ, ഫഹദ് അബ്ദുൽ അസീസ് അൽ മസൂദ്, മുഹമ്മദ് മുഫറേജ് അൽ മുതൈരി, മുൻ എംപിമാരായ ഖാലിദ് അൽ അൻസി, അഹമ്മദ് അൽ ഹമദ് എന്നിവർ
മൂന്നാം മണ്ഡലം: മുൻ എംപി മുബാറക് അൽ അരോവ്
നാലാം മണ്ഡലം: സ്ഥാനാർത്ഥി മുബാറക് ബെനിയ അൽ-ഓർഫ്, മുൻ എംപിമാരായ ദൈഫുള്ള ബുറമിയ, ഫാർസ് അൽ-ദൈഹാനി, അസ്കർ അൽ-അൻസി
അഞ്ചാം മണ്ഡലം: സ്ഥാനാർത്ഥികളായ മുബാറക് അബ്ദുല്ല ഫെഹാദ്, ഹൊമൂദ് അൽ-ഹംദാൻ, ഫൈസൽ മുഹമ്മദ് അൽ-അസ്മി, അഹമ്മദ് മുഹമ്മദ് അൽ-ഒതൈബി, മുൻ എം.പി ഹമൂദ് മെബ്രെക് അൽ ആസ്മി എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചതായി അവകാശപ്പെട്ടു, എന്നാൽ വോട്ടെണ്ണലിലെ പിഴവ് കാരണം അവർ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു എന്ന വാദവും ആയാണ് കോടതിയെ സമീപിച്ചത്