ഹവല്ലിയിലും മുബാറക് അൽ കബീറിലും പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കുന്നത് ആരംഭിച്ചു

0
162

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ്  പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു.    ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, മേജർ ജനറൽ ജമാൽ അൽ-സയെഗ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ, മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ എന്നിവർ                     ഹവല്ലിയിലെയും മുബാറക് അൽ കബീറിലെയും ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളുടെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിലെത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകളുടെ ആർക്കൈവുകൾ പരിശോധിച്ച് നിയമപരമായ ഒരു ലൈസൻസും അനുവദിച്ചതെന്ന് ഉറപ്പാക്കും. നിയമാനുസൃതം അല്ലാതെ ലൈസൻസ് നേടിയവരെ  കണ്ടെത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും  ലൈസൻസ് പിൻവലിക്കാനുമുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും