KlA യിലെ ടെർമിനൽ 4ൽ വൈദ്യുത ബന്ധം മുടങ്ങിയത് അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടെന്ന് സിവിൽ ഏവിയേഷൻ

0
42

കുവൈത്ത് സിറ്റി: ടി4 ടെർമിനലിലെ വൈദ്യുതി മുടക്കം സംബന്ധിച്ച തെറ്റായ പ്രചരണങ്ങൾ നടക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.  ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണിയുടെ ഭാഗമാണ് വൈദ്യുതടസ്സം നേരിട്ടതെന്ന് അധികൃതർ അറിയിച്ചു.

പവർ ട്രാൻസ്ഫോർമറുകളിലെ  അറ്റകുറ്റപ്പണികളുടെ ഭാഗമായി മുൻകൂട്ടി  പ്രകാരമാണ് വൈദ്യുത ബന്ധം ഇല്ലാതായത്.  എയർപോർട്ടിലേക്ക് വിമാനങ്ങളൊന്നും വന്നിറങ്ങാത്ത സമയമാണ് ഇതിനായി നേരത്തെ തിരഞ്ഞെടുത്തതെന്നും വെറും 7 മിനിറ്റിനുള്ളിൽ വൈദ്യുത ബന്ധം സാധാരണ നിലയിലായതായും, ഡിജിസിഎ അറിയിച്ചു.