കുവൈത്ത് സിറ്റി : നാലാമത് ഏഷ്യൻ കൗമാര കായിക മേളയിൽ ഇന്ത്യയെ പ്രതിനിധികരിച്ച് ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ നേടിയ കാസർഗോഡ് ചെറുവത്തുർ സ്വദേശി സർവാൻ കെ.സി.യെ കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ).കുവൈത്ത് അനുമോദിച്ചു.
സാൽമിയ മില്ലെനിയം ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ഇ.എ.പ്രസിഡണ്ട് പി.എ.നാസർ
ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി,
അഡ്വൈസറി ബോർഡ് അംഗങ്ങളായ ഹമീദ് മധുർ,മുനിർ കുണിയ, വൈസ് പ്രസിഡണ്ട് സുബൈർ കാടംകോട് ,ജോയിൻ്റ് ട്രഷറർ യാദവ് ഹോസ്ദുർഗ്, മിഡിയകൺവീനർ റഫീക്ക് ഒളവറ, സീദ്ദീഖ് ഷർഖി തുടങ്ങിയവർ സംബന്ധിച്ചു